ഡല്‍ഹിയില്‍ 17 കാരിയെ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു

 

ദേശീയ തലസ്ഥാനത്തെ കരോള്‍ ബാഗില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു. ജോലി നല്‍കാമെന്ന് പറഞ്ഞ് 60 കാരന്‍ 17 കാരിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ജോലി നല്‍കാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ കരോള്‍ ബാഗിലെ ഹോട്ടലില്‍ വിളിച്ചു വരുത്തി. ഇവിടെ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി.

വീട്ടിലെത്തിയ യുവതി കരോള്‍ ബാഗ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നാലെ പോക്സോ നിയമ പ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പൊലീസ് കേസെടുത്തു.

 

Exit mobile version