സുമി ഒഴിപ്പിക്കല്‍ വൈകും; വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കണമെന്ന് ഇന്ത്യന്‍ എംബസി

 

യുക്രെയ്‌നിലെ സുമിയില്‍ കുടങ്ങിയ ഇന്ത്യക്കാരെ ഇന്ന് ഒഴിപ്പിക്കാന്‍ സാധ്യതയില്ല. സുരക്ഷിത പാതയൊരുക്കാന്‍ സാധിക്കാത്തതാണ് കാരണം. കുറച്ചുകൂടി കാത്തിരിക്കണമെന്ന് വിദ്യാര്‍ഥികളോട് എംബസി അധികൃതര്‍. എത്രയുംവേഗം ഒഴിപ്പിക്കലിന് സാഹചര്യമൊരുക്കുമെന്നും അറിയിപ്പ്.

അതിനിടെ, യുക്രെയ്‌നില്‍ വെടിവയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് നാട്ടിലെത്തിക്കും. ഹര്‍ജ്യോത് സിങ്ങുമായി വ്യോമസേനാ വിമാനം ഉടന്‍ യാത്രതിരിക്കും. വൈകിട്ട് ആറുമണിയോടെ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തും.

ഇതിനിടെ, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഹങ്കറിയില്‍ നിന്ന് 160 വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി.

 

Exit mobile version