‘ഇതെന്താ തൊഴുത്തോ?’ സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനത കണ്ട് രോഷാകുലനായി ഗണേഷ് കുമാര്‍ എംഎല്‍എ

 

പത്തനാപുരത്ത് അടുത്തിടെ നിര്‍മ്മിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനത കണ്ട് രോഷാകുലനായി ഗണേഷ് കുമാര്‍ എംഎല്‍എ. ആശുപത്രി ജീവനക്കാരോട് ദേഷ്യപ്പെട്ട ഗണേഷ് കുമാര്‍ ഇവരുടെ മുന്നില്‍ വെച്ച് ആശുപത്രി മുറി ചൂലെടുത്ത് തൂത്തുവാരി. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി ചെലവഴിച്ച് നിര്‍മ്മിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലാണ് സംഭവം നടന്നത്.

ആശുപത്രി മുഴുവന്‍ പരിശോധിച്ച ഗണേഷ് കുമാര്‍ സ്ഥാപനത്തിലെ പൊടിയും അഴുക്കും ഓരോന്നായി ചൂണ്ടിക്കാണിച്ചു. പശു കിടക്കുന്നിടം തൊഴുത്തും പട്ടി കിടിക്കുന്നിടം പട്ടിക്കൂടുമാണെന്നും അദ്ദേഹം ദേഷ്യത്തോട് ജീവനക്കാരോട് പറഞ്ഞു. നിങ്ങളുടെ വീട് ഇത്തരത്തിലാണോ സൂക്ഷിക്കാറെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു.

ശകാരത്തിനിടെ ഒരു ചൂലെടുത്ത് നിലം തൂത്തുവാരി. തൂത്ത് വാരുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നതെന്ന് പറഞ്ഞു. ആറുമാസം മുമ്പ് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ വരെ തകര്‍ന്ന നിലയിലായിരുന്നു. വൃത്തിയാക്കാന്‍ പറ്റാത്തവരെ പിരിച്ചു വിട്ട് പതിയ തൂപ്പുകാരെ നിയമിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Exit mobile version