വിസ്മയ കേസ്; പ്രതി കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

 

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസ് എസ്. കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.

ജാമ്യത്തിനായി പ്രതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമാണ് വിസ്മയയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.

Exit mobile version