കൊച്ചി മെട്രോ റെയില്‍ തൂണിന്റെ ബലപ്പെടുത്തല്‍ തുടങ്ങി; മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍

 

കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജേലികള്‍ തുടങ്ങി. മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തു നിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും. പേട്ടയില്‍ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിന്‍ ഉണ്ടാകും.

തൂണിന് നേരിയ ചെരിവ് കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. തൂണിന് ചുറ്റമുള്ള മണ്ണുനീക്കിയാണ് പരിശോധന നടത്തിയത്. കെഎംആര്‍ എല്ലിന്റെയും ഡിഎംആര്‍സി എഞ്ചിനീയര്‍മാരുടേയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയുടെ പരീക്ഷണയോട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തൂണിന് ചെരിവ് കണ്ടെത്തിയത്. എന്നാല്‍ തകരാര്‍ മെട്രോയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

 

Exit mobile version