ഉത്തര്‍പ്രദേശില്‍ വിവാഹഘോഷത്തിനിടെ ആളുകള്‍ കിണറ്റില്‍ വീണ് 11 മരണം

 

ഉത്തര്‍പ്രദേശില്‍ വിവാഹഘോഷത്തിനിടെ ആളുകള്‍ കിണറ്റില്‍ വീണ് 11 മരണം. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ഖുഷി നഗറിലാണ് സംഭവം. കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് തകര്‍ന്നാണ് അത്യാഹിതം ഉണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.

വീടിനു മുറ്റത്തെ കിണറിനു മുകളില്‍ താത്കാലിക സ്ലാബ് ഇട്ടാണ് വിവാഹ വേദി ഉണ്ടാക്കിയിരുന്നത്. 20ലധികം ആളുകള്‍ അതിനു മുകളില്‍ കയറിനിന്നിരുന്നു. രാത്രി ആയതിനാല്‍ ആളുകള്‍ക്ക് ഇത് അറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഈ സ്ലാബ് തകരുകയും ആളുകള്‍ കിണറ്റിനുള്ളിലേക്ക് വീഴുകയും ചെയ്തു. 11 മൃതദേഹങ്ങളും കണ്ടെടുത്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

 

Exit mobile version