ആലപ്പുഴയില്‍ മാനഭംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചു മുറിച്ചു ; പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിന തടവ്

ആലപ്പുഴ : ആലപ്പുഴയിൽ മാനഭംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചുമുറിച്ച പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിന തടവ്. ഇതിനു പുറമെ ഇയാൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.

കേസിലെ പ്രതിയായ പുന്നപ്ര സ്വദേശി നജ്മലിനെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്. പിഴ യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം. ആലപ്പുഴ സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം തടഞ്ഞ യുവതിയുടെ മാറിടം ഇയാള്‍ കടിച്ചു മുറിച്ചു. അക്രമത്തില്‍ യുവതിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നജ്മല്‍.

Exit mobile version