പൊലീസിനെ ആക്രമിച്ച് മാതാപിതാക്കള്‍; അവസരം മുതലാക്കി പ്രതിയുടെ രക്ഷപ്പെടല്‍, പ്രതിക്കും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

 

 

കൊല്ലം കുണ്ടറയില്‍ അറസ്റ്റ് രേഖപ്പെടുത്താനെത്തിയ പൊലീസിനെ ആക്രമിച്ച് പ്രതിയുടെ മാതാപിതാക്കള്‍. അവസരം മുതലാക്കി പ്രതി ഓടി രക്ഷപെട്ടു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പടപ്പാക്കര ഫാത്തിമ ജംഗ്ഷന്‍ സ്വദേശി അബിന്‍ ചാള്‍സാണ് രക്ഷപ്പെട്ടത്.

മാവേലിക്കരയില്‍ കൊലപാതക കേസില്‍ പ്രതിയായ അബിന്‍ ജാമ്യത്തിലിറങ്ങിയതറിഞ്ഞാണ് എ.എസ്.ഐ സതീശന്‍, സി.പി.ഒ റിജു എന്നിവര്‍ വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് പുറത്തിറക്കി അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുമ്പോള്‍ പ്രതിയുടെ അച്ഛനും അമ്മയും പൊലീസിനെ ആക്രമിച്ചു. ഈ സമയം പ്രതി ഓടി രക്ഷപെടുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ പോലീസുകാര്‍ കുണ്ടറ താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസിനെ ആക്രമിക്കല്‍, പ്രതിയെ രക്ഷപ്പെടുത്തല്‍ എന്നിങ്ങനെ രണ്ട് കേസുകള്‍ പ്രതിക്കും മാതാപിതാക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായി കുണ്ടറ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

 

Exit mobile version