സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കുന്നു. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 28 മുതല്‍ സ്‌കൂളുകള്‍ വൈകീട്ട് വരെ പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം അവലോകന യോഗം മുന്നോട്ട് വച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് മുന്നൊരുക്കങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പുനഃക്രമീകരിക്കും തീരുമാനമായിട്ടുണ്ട്.
കാറ്റഗറി തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണം തുടരാനാണ് സാധ്യത. നിലവില്‍ സി കാറ്റഗറിയില്‍ ജില്ലകളൊന്നുമില്ല. അതുകൊണ്ട് തന്നെ നിലവില്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയറ്റുറകള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
