വി.ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു

 

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചത്തേക്ക് എല്ലാ പരിപാടികളും മാറ്റിവച്ചു. രണ്ടാമത്തെ തവണയാണ് സതീശന് കോവിഡ് സ്ഥിരീകരിക്കുന്നത്.

”കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണം” സതീശന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Exit mobile version