കൊട്ടാരക്കരയില്‍ പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയായി; ബന്ധു പിടിയില്‍

 

കൊട്ടാരക്കരയില്‍ പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയായി. ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം പുറത്ത് അറിഞ്ഞത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്നലെ പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

എന്നാല്‍ പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ ഡോക്ടറാണ് കുട്ടി ഗര്‍ഭിണിയാണെന്ന കണ്ടെത്തലിലെത്തിയത്. അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പൊലീസിനോട് റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ബന്ധുവായ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത് എന്ന വിവരം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയുടെ അമ്മയുടെ ഏറ്റവും അടുത്ത ബന്ധുവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെയായിരുന്നു യുവാവ് രാത്രി കാലങ്ങളില്‍ താമസിച്ചതും. അതിനിടയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ യുവാവിന് ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Exit mobile version