കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തില്‍ താഴെ

 

രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9.27 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,072 പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,46,674 പേര്‍ രോഗമുക്തി നേടി. ഇതുവരെ 4,00,17,088 പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയത്. 95.39 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. നിലവില്‍ 14,35,569 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 1,68,47,16,068 വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

 

Exit mobile version