ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത ഫെബ്രുവരി 1ന് പരിഗണിക്കും. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് ചൊവ്വാഴ്ച പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജി ലോകായുക്ത ഫെബ്രുവരി 4ന് പരിഗണിക്കും.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചുവെന്നാണ് മന്ത്രി ആര്‍. ബിന്ദുവിനെതിരെയുള്ള ഹര്‍ജി. ഇത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്ന് ചെന്നിത്തലയുടെ ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൂന്ന് പരാതികളാണ് ലോകയുക്തയ്ക്ക് മുന്നിലുള്ളത്.
