മഹാരാഷ്ട്ര നിയമസഭയിലെ 12 ബി.ജെ.പി എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി; നടപടി ഭരണഘടനാ വിരുദ്ധം

 

 

ബി.ജെ.പി എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി. 12 ബി.ജെ.പി എം.എല്‍.എമാരെ നിയമസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി. എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

സഭയില്‍ അപമര്യാദയായി പെരുമാറിയതിന് ഒരു വര്‍ഷത്തേയ്ക്കാണ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തത്. 2021 ജൂലൈ 5 മുതല്‍ ഒരു വര്‍ഷത്തേക്കാണ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തത്.

നിയമസഭാ സമ്മേളന കാലയളവിനപ്പുറം എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധവും യുക്തി രഹിതവുമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത പ്രമേയത്തെ നിയമ വിരുദ്ധമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി, ഇത് നിയമസഭയുടെ അധികാരത്തിന് അതീതമാണെന്നും പറഞ്ഞു.

നേരത്തെ രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാരുടെ സസ്‌പെന്‍ഷന്‍ വിവാദമായിരുന്നു. വര്‍ഷകാല സമ്മേളനത്തിലെ ബഹളത്തിന്റെ പേരില്‍ ശീതകാല സമ്മേളനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.

Exit mobile version