പെണ്‍കുട്ടികളെ ഗോവയിലേക്ക് കടത്താന്‍ ശ്രമിച്ചു; കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഗോവയിലേക്ക്

 

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഗോവയിലേക്ക്. പെണ്‍കുട്ടികളെ ഗോവയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷനര്‍ കെ സുദര്‍ശനന്‍ പറഞ്ഞു. കുട്ടികള്‍ക്ക് കേരളം വിടാന്‍ പണം ഗൂഗിള്‍ പേ വഴി പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ലഹരി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷണം നടക്കേണ്ടി ഇരിക്കുന്നുവെന്നും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷനര്‍ കെ സുദര്‍ശനന്‍ പറഞ്ഞു.

നേരത്തെ കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ വച്ചാണ് പതിനാറുകാരിയെ പൊലീസ് കണ്ടെത്തിയത്. ഇനി നാല് കുട്ടികളെ കുടി കിട്ടാനുണ്ട്. കുട്ടികള്‍ കടന്ന സംഭവത്തില്‍ പോലീസിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കൊണ്ടുപോയതിന് പിന്നില്‍ വലിയ സംഘമാണെയെന്നാണ് പൊലീസ് സംശയിക്കുന്നത്.

ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നെത്തിയ കുട്ടികള്‍ ബംഗുളൂരുവില്‍ ഉണ്ടെന്നറിഞ്ഞ് കോഴിക്കോട് നിന്ന് തിരിച്ച ചേവായൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രി ഏറെ വൈകിയാണ് ബംഗുളൂരുവില്‍ എത്തിയത്. കാണാതായ 6 കുട്ടികളില്‍ ഒരാള്‍ മാത്രമാണ് മടിവാള പൊലീസ് സ്റ്റേഷനിലുള്ളത്. ഓടിപ്പോയ മറ്റു അഞ്ചു പേര്‍ക്കായി കേരളത്തില്‍ നിന്നെത്തിയ പൊലീസ് സംഘം ഇന്ന് തിരച്ചില്‍ ആരംഭിക്കും. ബംഗുളൂരുവില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ സുഹൃത്തുക്കളില്‍ നിന്ന് വിവരം ശേഖരിച്ചാകും അന്വേഷണം നടത്തുക.

ഇന്നലെയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍ല് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ നിന്ന് തന്നെയാണ് ആദ്യത്തെ പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.

രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെട്ടു. പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

 

Exit mobile version