ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

 

 

ആലപ്പുഴ കലവൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബി.എം.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

ബി.എം.എസ് പ്രവര്‍ത്തകരായ സുരേഷ്, ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version