സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം; ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം

 

 

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ. 43.76 ആണ് ടിപിആര്‍. ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം. പ്രിതിദിന രോഗികളുടെ എണ്ണം 40,000ത്തില്‍ തന്നെയാണ്.

മൂന്നാഴ്ച കൊണ്ടു കോവിഡിന്റെ മൂന്നാം തരംഗത്തെ പിടിച്ചുകെട്ടാമെന്ന ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന് തിരിച്ചടിയായി ടിപിആര്‍ ഓരോ ദിവസവും ഉയരുകയാണ്. 40 ആയിരുന്ന ടിപിആര്‍ ഇന്നലെ 43 ആയി.

തിരുവനന്തപുരത്തും എറണാകുളത്തും രോഗികള്‍ വര്‍ധിക്കുന്നു. എറണാകുളത്ത് ടിപിആര്‍ 50 കടന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കോവിഡ് കണക്കില്‍ ടിപിആര്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കി. അന്‍പതിനടുത്തായിരുന്നു തലസ്ഥാനത്തെ നിരക്ക്.

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

Exit mobile version