സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഡിപിആറുമായി ബന്ധപ്പെട്ട് നടത്തിയ പ്രിലിമിനറി സര്‍വേ എങ്ങനെ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.
ഡിപിആര്‍ എങ്ങനെ തയ്യാറാക്കി?, ഡിപിആറിന് വേണ്ടി എന്തെല്ലാം ഘടകങ്ങളാണ് പരിഗണിച്ചത്?, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി നടത്തുന്ന സര്‍വേയ്‌ക്കെതിരെ ഹൈക്കോടതി നേരത്തെയും നിലപാട് എടുത്തിരുന്നു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് കോടതി വിലക്കിയിരുന്നു.
ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പിലാക്കേണ്ടതെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.