പാലക്കാട് മാത്തൂര്‍ തെരുവത്ത് പള്ളിയിലെ ആണ്ടു നേര്‍ച്ചയ്ക്കിടയില്‍ ആന വിരണ്ടോടി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ആനയുടെ മുകളില്‍ ഇരുന്നയാള്‍ക്കും താഴെ വീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മറ്റാര്‍ക്കുവും പരിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല ആണ്ടു നേര്‍ച്ച നടത്തിയത് എന്ന ആരോപണവുമുയരുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
