കോവിഡ്: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് നിര്‍ണായക യോഗം

കോവിഡ് പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നിര്‍ണായക യോഗം ഇന്ന് ചേരും. സ്‌കൂളുകള്‍ അടച്ചിടണമോ എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. പൊതു പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

തിയറ്ററുകളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തനത്തിന് ക്രമീകരണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ഞായറാഴ്ച അടച്ചിടല്‍, രാത്രികാല കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. സ്‌കൂള്‍ ക്ലാസുകളുടെ സമയം കുറയ്ക്കുന്നതും ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതും ഇന്ന് ചേരുന്ന അവലോകയോഗം പരിഗണിക്കും.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടര ലക്ഷം പിന്നിട്ടു.

 

Exit mobile version