കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടുക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ സ്‌കൂളുകളുടെ കാര്യവും ചര്‍ച്ച ചെയ്യും. സാങ്കേതി വിദഗ്ധരുമായി കൂടി തീരുമാനിച്ച ശേഷം തീരുമാനം അറിയിക്കും.
കൂടാതെ പരീക്ഷ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്‍ എന്നിവയെ സംബന്ധിച്ചും തീരുമാനം നാളെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ ഇപ്പോഴുള്ള പോലെ തുടരണോ അതല്ല, ബാച്ചുകളായി നടത്തണോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകസമിതി യോഗത്തില്‍ ഒമിക്രോണ്‍ ഭീഷണിയും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യത്തിലും തീരുമാനം നാളത്തെ യോഗത്തിലുണ്ടാകും.
