ധീരജ് വധക്കേസ്; മുഖ്യ പ്രതി നിഖിലുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി; ആയുധം കണ്ടെത്താനായില്ല

 

 

ധീരജ് വധക്കേസില്‍ മുഖ്യപ്രതി നിഖില്‍ പൈലിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാല്‍ ആയുധം പൊലീസിന് കണ്ടെത്താനായിട്ടില്ല.

ധീരജിനെ കൊലപ്പെടുത്തിയതിന് ശേഷം കളക്ട്രേറ്റ് പരിസരത്ത് കത്തി ഉപേക്ഷിച്ചെന്നാണ് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. അല്‍പ്പ സമയത്തിനകം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.

പരസ്പര ബന്ധമില്ലാത്ത മൊഴികളാണ് കേസിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രതി നിഖില്‍ പൊലീസിന് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പ്രതി നിഖിലുമായി ഇടുക്കി പോലീസ് സ്റ്റേഷനിലേക്ക് തന്നെ അന്വേഷണ സംഘം തിരിച്ചെത്തിയിരിക്കുകയാണ്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കും.

Exit mobile version