ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാരിന്റെ പ്രതികരണം.

ദിലീപിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് കേസിനാസ്പദമായ വെളിപ്പെടുത്തലുണ്ടായതെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. ദിലീപിന്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതിനാല്‍ ഇന്ന് ഹാജരായില്ല. ഈ കേസില്‍ അന്വേഷണ സംഘം എഫ്ഐആര്‍ സമര്‍പ്പിച്ചു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകന്‍ പ്രതികരിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ദിലീപ് സാക്ഷികളെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഉള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.

ദിലീപിന്റെ അനിയന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും വിശദമാക്കുന്നതിവന്റെ തെളിവാണ് ഉള്ളത്. എത്ര രൂപ കൊടുത്തു, എങ്ങനെയായിരുന്നു ഇടപാടുകള്‍ എന്നിവ വ്യക്തമാക്കുന്നതാണ് തെളിവുകളെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

Exit mobile version