ധീരജിന്റെ കൊലപാതകം ഭൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. അക്രമരാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെതിരായ സി.പി.എം ആരോപണം അടിസ്ഥാന രഹിതമെന്നും വി.ഡി. സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയുടെയും ജെറിന്‍ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിഖിലിനെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ജെറിന്‍ ജോജോയ്ക്കെതിരെ വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് കേസടുത്തത്. കൂടുതല്‍ പേര്‍ക്ക് കേസില്‍ ബന്ധമുണ്ടോയെന്ന് അറിയാന്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം ധീരജിന്റെ കൊലപാതകത്തെ അപലപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് വ്യക്തമാക്കി. കലാപത്തിന്റെ കത്തി സി.പി.എം താഴ്ത്തിവയ്ക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ ശൈലിയാണ് അക്രമരാഷ്ട്രീയം എന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരാവുകയാണെന്ന് കെ. മുരളീധരന്‍ ആരോപിച്ചു.
ധീരജിനൊപ്പം കുത്തേറ്റ തൃശ്ശൂര്‍ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി എ എസ് അമല്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
