ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. എന്‍ജിനീനീയറിങ്ങ് വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്.
കെ.എസ്.യു- എസ്.എസ്.ഐ സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുത്തിയവര്‍ ഓടിരക്ഷപ്പെട്ടു.
