രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 41,434 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ആയിരം കടന്നു.
ഡല്‍ഹിയില്‍ ഇരുപതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനത്തില്‍ രണ്ടാമതെത്തി. ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.
കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് ദീര്‍ഘകാലം പ്രതിരോധം നല്‍കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് അവകാശപ്പെട്ടു. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയില്ല എന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
