പാലക്കാട് ആലത്തൂരില്‍ 63 കാരനെ തലയ്ക്കടിച്ച് കൊന്നു. അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടത്. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തില്‍ അയല്‍ വാസിയും ബന്ധുവുമായ അബ്ദുല്‍ റഹ്മാനെയും മകന്‍ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മുമ്പ് ബാപ്പുട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് അബ്ദുല്‍ റഹ്മാന്‍.
