പാലക്കാട് യുവതിയെ റോഡരികില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

 

 

പാലക്കാട് പുതുനഗരം ചോറക്കോടില്‍ യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. 40 വയസ്സു പ്രായമുള്ള സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്‌പ്പെട്ടത് തമിഴ്നാട്ടുകാരിയാണെന്നാണ് സംശയം.

നാടോടി സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് പൊലീസ്. മൃത ശരീരത്തിന് സമീപത്തു നിന്നായി മദ്യ കുപ്പികളും മറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് അന്വോഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

Exit mobile version