താനൂരില്‍ റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകള്‍ക്കും ദാരുണ അന്ത്യം. തലക്കടത്തൂര്‍ സ്വദേശി അസീസ് (42) മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കടുക്കാന്‍ പോകും വഴിയായിരുന്നു അപകടം.
താനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം രാത്രിയിലായിരുന്നു അപകടം നടക്കുന്നത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്.
അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
