യാത്രക്കിടയില്‍ രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് ഇറങ്ങിപ്പോയി: അടിമാലിയിൽ ഒരുവശം തളര്‍ന്ന 55കാരി കാറില്‍ കഴിഞ്ഞത് രണ്ട് ദിവസം

കട്ടപ്പന: രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ടൗണിന് സമീപം ദേശീയ പാതയിലാണ് വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ കാറില്‍ കഴിയുകയായിരുന്നു.

ഓട്ടോഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വയനാട് സ്വദേശിനിയായ ലൈലാ മണി(55)നെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിരിക്കുകയാണെന്ന് വ്യക്തമായി.

കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്..
താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച്‌ വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്. ഇരട്ടയാറിലുള്ള മകനെ കണ്ടെത്താനും കട്ടപ്പന അടിമാലി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

Exit mobile version