ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഉത്തരവിറക്കി സര്‍ക്കാര്‍

 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ നല്‍കിയിരുന്നു. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിലെ അന്തിമ നിലപാട് സ്വീകരിച്ചത്. ഒരു വര്‍ഷത്തിനും അഞ്ച് മാസത്തിന് ശേഷമാണ് എം ശിവശങ്കര്‍ സര്‍വീസിലേക്ക് തിരിച്ചെത്തുന്നത്. തസ്തിക സംബന്ധിച്ച് തീരുമാനം പിന്നീട് ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്ന് എം ശിവശങ്കറിനെ സസ്പെന്‍ന്‍ഡ് ചെയ്തത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തു വന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍വാസം അനുഭവിച്ചു. ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തുവെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല.

 

 

 

Exit mobile version