കൊച്ചി ; തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് കെട്ടിടത്തിനു പിന്നാലെ ആല്‍ഫ സെറിനും നിലം പൊത്തി. നിയന്ത്രിത സ്ഫോടനത്തിൽ സുരക്ഷിതമായാണ് ഫ്ലാറ്റ് കെട്ടിടം തകർത്തത്.
മുൻ നിശ്ചയിച്ചതിൽ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകർത്തത്. മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ കായലിലും വീണു. ആല്‍ഫ ടവറുകളും തകര്‍ന്നു തരിപ്പണം. രണ്ടാമത്തെ സ്ഫോടനവും നടന്നു. ഇരട്ടക്കെട്ടിടങ്ങള്‍ നിലംപൊത്തി . ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള ആല്‍ഫ സെറിന്റെ ഇരട്ട ഫ്ലാറ്റുകളാണ് പൊളിച്ചത് .