Warning: Attempt to read property "term_id" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

Warning: Attempt to read property "name" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

കോട്ടയത്ത് പുഷ്പമേള നാളെ മുതൽ ആരംഭിക്കും; രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രദർശനം.

കോട്ടയം:  കോട്ടയം അഗ്രിഹോർട്ടികൾചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പ, ഫല സസ്യമേള 9 മുതൽ 12 വരെ നാഗമ്പടം മൈതാനത്ത്. ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. 9ന് രാവിലെ 10.30 നു നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന മേള ഉദ്ഘാടനം ചെയ്യും. കലക്ടർ പി.കെ. സുധീർ ബാബു ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്യും.

മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കൾ, സംസ്ഥാനത്തെ 40 നഴ്സറികളിൽ നിന്നുള്ള പുഷ്പ, ഫല. ഔഷധ സസ്യങ്ങൾ, കാർഷിക പൂന്തോട്ട ഉപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള നലേസ ഫ്ലോറൽ ഫ്യൂഷൻ ഒരുക്കുന്ന പുഷ്പസംവിധാനം മേളയുടെ മറ്റൊരു ആകർഷണമാണ്.

പഴങ്ങളും പച്ചക്കറി തൈകളും വിത്തുകളും വാങ്ങാനും സൗകര്യം ലഭിക്കും. ചെറിയ കുന്നുകളും പുൽത്തകിടികളും ഉൾപ്പെടുന്ന മനോഹരമായ ലാൻഡ്സ്കേപ്പിലാണു പൂക്കൾ അണിനിരത്തിയിരിക്കുന്നത്. മേളയിലെ ഭക്ഷണശാലയിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, ചൈനീസ് വിഭവങ്ങൾ ലഭിക്കും. ഇടിമണ്ണിക്കൽ ജ്വല്ലറിയും ഇടിമണ്ണിക്കൽ ഒപ്റ്റിക്കൽസുമാണ് സ്പോൺസർമാർ. 12ന് വൈകിട്ട് 5.30നു സമാപന സമ്മേളനവും സമ്മാനവിതരണവും നടക്കും.

കലാപരിപാടികൾ:  ദിവസവും വൈകിട്ട് 6.30 ന് ഗാനമേള, 10ന് ന് ഉച്ചയ്ക്കു 2.30നു കാർഷിക ക്വിസ്, 11നു രാവിലെ 10.30ന് മൈലാഞ്ചിയിടൽ മത്സരം.

Exit mobile version