മകളെ കൊലപ്പെടുത്തിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ തിഹാര്‍ ജയിലില്‍ പോകുമെന്ന് നിര്‍ഭയയുടെ അമ്മ

ഡൽഹി:  മകളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ജനുവരി 22-ന് തിഹാര്‍ ജയിലില്‍ പോകുമെന്ന് നിര്‍ഭയയുടെ അമ്മ. ഏഴ് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ച സന്തോഷമുണ്ട്. എന്നാല്‍ നീതി ലഭിക്കാന്‍ ഇത്രയും വര്‍ഷം കാത്തുനില്‍ക്കേണ്ടി വന്നു എന്നത് വലിയ സമയമാണ്. ഇത്തരം കേസുകളില്‍ സമയബന്ധിതമായി വിധി വരണമെന്നും നിര്‍ഭയയുടെ അമ്മ പറയുന്നു.

Exit mobile version