തിരുവനന്തപുരം: യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആർടിസി സൂപ്രണ്ടിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സൂപ്രണ്ടിനെ ചതിക്കാൻ മനപ്പൂർവം വീഡിയോ പിടിച്ചതാണെന്നും വ്യക്തമാക്കി ഒരു വിഭാഗം രംഗത്ത്.
വ്യക്തിപരമായവ്യക്തിപരമായ വൈരാഗ്യങ്ങൾ കൊണ്ട് പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വിതരണം ചെയ്യുന്ന ജീവനക്കാർ ഒന്ന് മനസിലാക്കണം. നിങ്ങൾക്ക് പരാതിപെടാൻ മുതിർന്ന ഉദ്യോഗസ്ഥരുണ്ട്. അവരുടെ ജഡ്ജ് മെന്റ് അലെങ്കിൽ അഭിപ്രായം നിങ്ങൾ കേൾക്കണം. നടപടി ഉണ്ടായില്ലെങ്കിൽ മാത്രം സാമൂഹ്യ മാധ്യമങ്ങളിൽ കൊടുത്ത് ആത്മനിർവൃതി അടയുക. ജീവനക്കാരുടെ പരാതികൾ, അവരുടെ പടല പിണക്കങ്ങൾ തീർക്കാൻ കോർപ്പറേഷന്റെ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല അലെങ്കിൽ ഒഞ മാനേജ്‌മെന്റിന്റെ സെക്കോപതിക്ക് അലിവിയേഷൻ എന്ന ടോപ്പിക്കിനെക്കുറിച്ച് അറിയില്ലത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്-സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങളാണ് ഇത്.
പരിശോധനയ്ക്കായി വനിതാ കണ്ടക്ടർ പാസ് ആവശ്യപ്പെട്ടെങ്കിലും ‘നിനക്ക് പാസ് കാണിച്ചു തരില്ല’ എന്ന മറുപടിയാണ് സൂപ്രണ്ട് നൽകിയത്. ഈ വീഡിയോ ഏറെ ചർച്ചയായി. ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നിലപാടിൽ ഉറച്ചുനിന്ന സൂപ്രണ്ട്, ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ, അല്ലെങ്കിൽ പരാതി കൊടുക്ക് എന്ന് പറയുന്നതും വിഡിയോയിലുണ്ട്. അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവമുണ്ടായത്. വിഡിയോ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. ഇതിന് ശേഷമാണ് ഈ വീഡിയോയിൽ ചതിയുണ്ടെന്ന സൂചനകളുമായി സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങുന്നത്.
എന്നും കാണുന്ന കണ്ടക്ടർ ആണ് എന്ന്. മാത്രമല്ല അവർ 30 കൊല്ലത്തെ പരിചയമുള്ള സൂപ്രണ്ടാണ്. കണ്ടക്ടർ മനഃപൂർവ്വം അവരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഇത് വീഡിയോയിൽ ചിത്രീകരിക്കുകയും കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.. ഇവർ ഒരു അഴിമതി നടത്തുകയോ, സ്ഥാപനം അടിച്ചു തകർക്കുകയോ, രാജ്യദ്രോഹക്കുറ്റമോ ചെയ്തിട്ടില്ല. ഈ സൂപ്രണ്ടിനെ വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. ഭംഗിയായി തന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്ന ആളാണ് പ്രസ്തുത സൂപ്രണ്ട്. ആയതിനാൽ സൂപ്രണ്ടിനെതിരെയുള്ള ഏതു നീക്കവും ചെറുക്കും. ഇതാണ് കുറിപ്പിലുള്ളത്.
യാത്രാപാസുകൾ കർശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 4ന് ഇറക്കിയ ഉത്തരവിൽ വിജിലൻസ് ഓഫിസർ കണ്ടക്ടർമാരോട് നിർദ്ദേശിച്ചിരുന്നു.
കണ്ടക്ടർ സൂപ്രണ്ടിനോട് പാസ് ചോദിക്കുന്ന ആദ്യ ഭാഗം വീഡിയോയിൽ ഇല്ല. മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കൊണ്ടാണ് കണ്ടക്ടർ പാസ് ചോദിക്കുന്നതും. അതിനാൽ തന്നെ വീഡിയോ പിടിക്കുന്നതിനു മുൻപ് കണ്ടക്ടർ സൂപ്രണ്ടിനെ പ്രകോപിപ്പിച്ചോ , ഇല്ലയോ എന്ന് വ്യക്തമല്ല. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം മാത്രമാണെന്നാണ് സൂപ്രണ്ടുമായി അടുത്ത മറുപക്ഷത്തിന്റെ വാദം.