കോട്ടയത്തെ സ്ത്രീകൾ ഇന്ന് രാത്രി 11 മണി മുതൽ തെരുവിലൂടെ നടക്കും . പരിപാടി സംഘടിപ്പിക്കുന്നത് വനിതാ ശിശു ക്ഷേമ വകുപ്പ്. പരിപാടി നിർഭയ ദിനത്തോടനുബന്ധിച്ച് !

കോട്ടയം:  കാമ കണ്ണുകളാൽ പിച്ചി ചീന്തപ്പെട്ട നിർഭയയുടെ ഓർമക്കായി കേരളത്തിൽ നിർഭയ ദിനമായി ഇന്ന് ആചരിക്കുകയാണ്. കോട്ടയം ജില്ലയിലെ 6 മുൻസിപ്പാലിറ്റികളിലായി 28 സ്ഥലങ്ങളിൽ സ്ത്രീകൾ ഇന്ന് (29 /12 /2019) രാത്രി 11 മണി മുതൽ തെരുവിലൂടെ നടക്കുന്നു. വനിതാ ശിശുക്ഷേമ സമിതിയുടെ സധൈര്യം മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി നേതൃത്വത്തിൽ “പൊതു ഇടം എന്റേത്” എന്ന മുദ്രാവാക്യം ഉയർത്തി കോട്ടയം നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്ത്രീകൾ നിർഭയമായി ഇന്ന് നടക്കും. കേരളത്തിൽ ഉൾപ്പെടെ 100 മുൻസിപ്പാലിറ്റികളിൽ ഇന്ന് രാത്രിയിലാണ് ഈ നടത്തം അരങ്ങേറുന്നത്.

കേരളത്തിലെ മിക്ക സർക്കാർ ഓഫീസുകളിയെയും സ്ത്രീ ജീവനക്കാർ ഇന്ന് കോട്ടയത്ത് ഈ പരിപാടി വിജയിപ്പിക്കാൻ എത്തി ചേരുമെന്നാണ് പ്രതീക്ഷ. പരിപാടി വൻ വിജയമാക്കണമെന്നു വിവിധ സ്ത്രീ സംഘടനാ നേതാക്കൾ അറിയിച്ചു.

കോട്ടയത്ത് പ്രധാന കേന്ദ്രമായ ഗാന്ധി സ്ക്വയറില്‍നിന്ന് എസ്.എന്‍. ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി, സി.എം.എസ് കോളേജ്, ഗാന്ധി സ്ക്വയര്‍-ചില്‍ഡ്രന്‍സ് ലൈബ്രറി, മനോരമ ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കാണ് നടത്തം.

ഏറ്റുമാനൂരില്‍ ബസ് സ്റ്റാന്‍റില്‍നിന്നും എസ്.എഫ്.എസ്. റോഡ്, പാലാ റോഡ്, നീണ്ടൂര്‍ റോഡ് എന്നിവിടങ്ങളിലേക്കും പാലായില്‍ മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്ന് ചെത്തിമറ്റം, ഞൊണ്ടിമാക്കല്‍, പുത്തന്‍പള്ളി, മുണ്ടുപാലം, ആര്‍.വി. ജംഗ്ഷന്‍, സെന്‍റ് തോമസ് കോളേജ്, മുരിക്കുംപുഴ എന്നിവിടങ്ങളിലേക്കുമാണ് നടക്കുക.
.
ചങ്ങനാശേരിയില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നും ആലപ്പി ജംഗ്ഷന്‍, സന്താന ഗോപാല ക്ഷേത്രം ജംഗ്ഷന്‍, വട്ടപ്പള്ളി ജംഗ്ഷന്‍, എസ്.ബി. കോളേജ്, അരമനപ്പടി എന്നിവിടങ്ങളിലേക്കും വൈക്കത്ത് സത്യാഗ്രഹ സ്മാരകത്തില്‍നിന്നും കച്ചേരിക്കവല, ആശ്രമം സ്കൂള്‍, ബോയ്സ് ഹൈസ്കൂള്‍, ലിങ്ക് റോഡ്, കൊച്ചുകവല എന്നിവിടങ്ങളിലേക്കും ഈരാറ്റുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍നിന്നും മുട്ടം ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കുമാണ് നടത്തം സംഘടിപ്പിച്ചിരിക്കുന്നത്.

Exit mobile version