നിർഭയ കൊലക്കേസിൽ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയം പാലാ സ്വദേശി

കോട്ടയം : നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയം പാലാ സ്വദേശിയായ നവീൽ രംഗത്തെത്തി.  ഇദ്ദേഹം  തീഹാർ ജയിലിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സുപ്രണ്ടിനും കത്തയച്ചു എന്നാണ് അറിയുവാൻ കഴിയുന്നത് . കുടുംബത്തോടൊപ്പം കേരളത്തിന് പുറത്തു താമസിക്കുന്ന നവീൽ ടാക്സി ഡ്രൈവർ ആണ്.

വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർ ഇല്ലെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഡിസംബർ അഞ്ചിന് സന്നദ്ധത അറിയിച്ച് ഇയാൾ കത്തയച്ചിരുന്നു. തൂക്കിക്കൊല്ലുന്നതിൽ നിന്ന് കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. എന്നാൽ മകൻ വധശിക്ഷ നടപ്പാക്കുന്നതിൽ തങ്ങൾക്കു താല്പര്യം ഇല്ലെന്നാണ് ഇയാളുടെ മാതാപിതാക്കളുടെ നിലപാട്.

Exit mobile version