Main Menu

കോട്ടയത്തു കൊള്ളവില ഈടാക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ. ഓണത്തിന് കൊള്ളവില ഈടാക്കുന്നവരും, ഭഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്നവർക്കും പൂട്ട് വീഴും .

കോട്ടയം: ഓണത്തിന് സാധാരണക്കാരെ കൊള്ളയടിക്കാൻ വിലകൂട്ടി രംഗത്തിറങ്ങുന്ന വ്യാപാരികൾക്ക് മൂക്കുകയറിടാൻ സർക്കാർ ശ്കതമായ നിലപാടുമായി രംഗത്ത്. പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിന് ഓണത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത സ്‌ക്വാഡിൻറെ പരിശോധന ജില്ലയിൽ ഊർജ്ജിതം. ഇവർ വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി കടകളിൽ പരിശോധന നടത്തി വരുകയാണ്

ഹോട്ടലുകൾ, പച്ചക്കറികടകൾ, ബേക്കറികൾ, പലചരക്കു കടകൾ, റേഷൻ കടകൾ, ഗ്യാസ് ഏജൻസികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലാത്ത പച്ചക്കറി, പലചരക്കു കടകൾ, കളറുകൾ അമിതമായി ഉപയോഗിച്ച പലഹാരങ്ങൾ വിൽക്കുന്ന ബേക്കറികൾ, പഞ്ചായത്ത് ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, കൃത്യമായി സീൽ ചെയ്യാത്ത അളവു തൂക്ക യന്ത്രങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp