Main Menu

സർക്കസിനു കൊണ്ട് പോയില്ല ? മാങ്ങാനം പേഴുവേലിക്കുന്നിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. ദുരൂഹത നിറഞ്ഞ മരണത്തിൽ അസം സ്വദേശി സംശയ നിഴലിൽ.

കോട്ടയം : മാങ്ങാനം സ്‌കൂൾ ജങ്ഷന് സമീപം പേഴുവേലിക്കുന്നിൽ യുവതി തൂങ്ങി മരിച്ചു. അസം സ്വദേശി നിയാസുദീൻ ലസ്കറിന്റെ ഭാര്യ തസ്ലീമ ബീഗം ലസ്കറിനെയാണ് (18) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസം സ്വദേശിയാണ് യുവതി.

അസം സ്വദേശിയായ ഭർത്താവിനൊപ്പം മാങ്ങാനം പേഴുവേലിക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന യുവതിയെയാണ് ഇന്നലെ വൈകിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയും ഭർത്താവും കഴിഞ്ഞ 5 മാസത്തോളമായി മാങ്ങാനത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. മാങ്ങാനത്ത് പണി പുരോഗമിക്കുന്ന സ്വകാര്യ ഫ്‌ളാറ്റിലെ പെയിന്റിങ് തൊഴിലാളി ആണ് ഇവരുടെ ഭർത്താവ്.

കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവും അളിയനും കൂടി കോട്ടയത്ത് നാഗമ്പടം മൈതാനിയിൽ നടക്കുന്ന സർക്കസിനു പോയെന്നും, യുവതിയെ കൊണ്ട് പോകാഞ്ഞതാണ് തൂങ്ങി മരണത്തിലേക്ക് നയിച്ചതെന്നും അറിയുവാൻ കഴിയുന്നു. ഇതേ ചൊല്ലി ഭർത്താവും, യുവതിയുമായി ചില അസ്വാരസങ്ങളുമുണ്ടായതായി പറയപ്പെടുന്നു.

എന്നാൽ പ്രാഥമിക മായി മരണത്തിൽ ദുരൂഹത ഇല്ലെന്നും, അസം സ്വദേശിയായ ഭർത്താവിനെ ചോദ്യം ചെയ്തു വരികയാണെന്നുമാണ് പോലീസിന്റെ ഭാഗത്തു നിന്നും അറിയുവാൻ കഴിയുന്നത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും തെളിവെടുപ്പ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടു കൊടുത്തു.

മാങ്ങാനത്തെ വീട്ടിൽ ഇൻക്വസ്‌റ് തയ്യാറാക്കുന്ന പോലീസും, വിരലടയാള വിദഗ്ധരും.. വിവരമറിഞ്ഞു മാങ്ങാനത്തെ വീട്ടിൽ തടിച്ചു കൂടിയ ജനങ്ങൾ

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp