Main Menu

കേരളത്തെ നടുക്കി വീണ്ടും യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു. പെട്രോൾ ഒഴിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ !! പ്രണയാഭ്യർത്ഥനയിൽ താൽപ്പര്യമില്ലെന്ന് തീർത്ത് പറഞ്ഞതോടെ അർദ്ധരാത്രി പന്ത്രണ്ടരയ്ക്ക് ദേവികയെ പെട്രോൾ ഒഴിച്ച് കത്തിച്ചത് അകന്ന ബന്ധു മിഥുൻ.

കൊച്ചി: കാക്കനാട് അർധരാത്രി വീട്ടില്‍ക്കയറി പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച്‌ തീവച്ച്‌ കൊലപ്പെടുത്തി. തുടർന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും (പാറു -17), പറവൂര്‍ സ്വദേശിയായ മിഥുനുമാണ് മരിച്ചത്. അർധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും പറവൂർ സ്വദേശിയായ യുവാവുമാണ് മരിച്ചത്.

ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. പ്രേമാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുൻ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍വച്ചാണ് ഇരുവരും മരിച്ചത്.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp