ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്; ഇങ്ങനെ കടം വാങ്ങി ജീവിക്കാൻ പറ്റുമോ, വാങ്ങിയ പണം ആര് മടക്കിക്കൊടുക്കും? സർക്കാറിനും കിഫ്ബിയ്ക്കുമെതിരെ ഇ. ശ്രീധരൻ

കൊച്ചി: ബി.ജെ.പിയിൽ ചേരുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാറിനും കിഫ്ബിയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ഇ. ശ്രീധരൻ രം​ഗത്ത്. കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നത് കിഫ്ബിയാണെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാൻ പറ്റുമോ എന്നും ഇതെല്ലാം ആര് വീട്ടുമെന്നും അദ്ദേഹം ചോദിച്ചു.

ഇന്ന് ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളതെന്നും കിഫ്ബി കടംവാങ്ങി ചെയ്ത പണികൾ ഒന്നും ലാഭകരമല്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. പല റെയിൽവേ പ്രോജക്റ്റും എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിലമ്പൂർ നഞ്ചംകോട് ലൈൻ, തിരുവന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ എന്നിവ ഒന്നും നടപ്പാക്കാതെ അവർക്ക് സൗകര്യം പോലെ, പേര് വർദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.

Exit mobile version