കോട്ടയം: മാങ്ങാനം കക്കത്തുംകുഴിയിൽ സി റ്റി തോമസ് (തോമാച്ചി) വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. 2023 നവംബർ മാസം നാലാം തീയതിയാണ് ഞങ്ങളുടെ വാത്സല്യ പിതാവ് നിത്യതയിൽ ചേർക്കപ്പെട്ടത്.
കേരള ധ്വനി ഡോട്ട് കോം ദിനപത്രം ഉടമയും. മാനേജിങ് എഡിറ്ററുമായ ക്രിസ്റ്റിൻ കിരൺ തോമസിന്റെ പിതാവാണ്.
കേരളത്തിൽ കോട്ടയം ജില്ലയിലെ മാങ്ങാനം എന്ന ഗ്രാമത്തിൽ കക്കത്തുംകുഴിയിൽ വീട്ടിൽ ഔസേഫ് തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകനായി ജനനം. കോട്ടയം ജില്ലയിലെ വിജയപുരം ഗ്രാമപഞ്ചായത്തിലുള്ള മാങ്ങാനം എന്ന സ്ഥലമാണ് ജന്മദേശം.
പെട്ടെന്ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയായിയുന്നു അന്ത്യം.
