റബേക്ക-ശ്രീജിത്ത് ജോഡികള്‍ക്ക് ഒടുവില്‍ പ്രണയ സാഫല്യം. സീരിയല്‍-സിനിമാ താരം റെബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയിയും വിവാഹിതരായി. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരായത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തൃശൂര്‍ സ്വദേശിനിയായ റെബേക്ക മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.
കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിന്‍ ജോര്‍ജിനെ നായകനാക്കി മാര്‍ഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഇരുവരുടെയും
വിവാഹ ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
സ്വകാര്യഹോട്ടലില്‍ ലളിതമായിട്ടായിരുന്നു ചടങ്ങ് സംഘടിച്ചത്. സലീം കുമാര്‍, നമിത പ്രമോദ് തുടങ്ങി നിരവധി സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളായ ബിപിന്‍ ജോസ്, അന്‍ഷിത തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഹല്‍ദി ആഘോഷങ്ങളുടെ വീഡിയോയും റെബേക്ക സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അതിഗംഭീരമായാണ് ഹല്‍ദി ആഘോഷം നടത്തിയത്.
തൃശൂര്‍ സ്വദേശിനിയായ റെബേക്ക കുഞ്ഞിക്കൂനന്‍ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കസ്തൂരിമാന്‍ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. സിനിമയിലും റബേക്ക അഭിനയിച്ചിട്ടുണ്ട്.
സുരഭി ലക്ഷ്മിക്കൊപ്പം റബേക്ക അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ചാരുവെന്ന പെണ്‍കുട്ടിയുടെ വേഷമാണ് റെബേക്ക അവതരിപ്പിച്ചത്. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. സിനിമറ്റോഗ്രഫര്‍ കൂടിയാണ് ശ്രീജിത്ത്.
