സോഷ്യല്‍ മീഡിയയില്‍ ഏറേ ആരാധകരുള്ള താരപുത്രിയാണ് ദിലീപ് കാവ്യ ദമ്പതികളുടെ മകളായ കുഞ്ഞു മഹാലക്ഷ്മി. മലയാളത്തിലെ ഒരു യുവനടിയെക്കാള്‍ ആരാധകരുണ്ട് മഹാലക്ഷ്മിക്കും ചേച്ചി മീനാക്ഷിക്കും. ഇരുവരുടെയും വിശേഷങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മുന്‍പായിരുന്നു കുഞ്ഞു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛന്‍ ദിലീപായിരുന്നു ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വച്ചായിരുന്നു കുഞ്ഞു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍.
ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നാണ് അന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ദിലീപ് കുറിച്ചത്.
എന്നാല്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന കൂടുതല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫൊട്ടോഗ്രാഫറായ അരുണ്‍ ശങ്കര്‍ മേനോനാണ് ഈ മനോഹരനിമിഷങ്ങള്‍ പകര്‍ത്തിയത്. അച്ഛന്റെ മടിയിലിരുന്നാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. മകള്‍ ഇടയ്ക്ക് വാശിപിടിക്കുമ്പോള്‍ താലോലിക്കുന്ന കാവ്യയെയും ചിത്രങ്ങളില്‍ കാണാം.ചേച്ചി മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.
എത്ര ക്യൂട്ടാണ് മഹാലക്ഷ്മി എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
