ഇക്കഴിഞ്ഞ ദിവസമാണ് പ്രശസ്ത നടി ഗായത്രി സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചത്. അപകടത്തിനു ശേഷം ഇവർ വണ്ടി നിർത്താതെ പോയി. മറ്റ് ചിലർ പിന്നാലെ പോയി പിടികൂടുകയും ചെയ്തു. പിന്നീട് പകർത്തിയ ചെറിയൊരു വീഡിയോ ക്ലിപ്പ് വൈറലായി മാറി. കടുത്ത വിമർശനമാണ് താരത്തിന് നേരെ ഉയർന്നത്. ഇതേതുടർന്ന് ലൈവിൽ എത്തി സംഭവത്തെക്കുറിച്ച് ഗായത്രി പ്രതികരിച്ചിരുന്നു.
ഇതിനെ ആസ്പദമാക്കി നിരവധി ട്രോളുകൾ ആണ് പിന്നീട് വന്നത്. തെറ്റ് പൂർണമായി സമ്മതിക്കാതെ പല കാര്യങ്ങളും താരം പറയുന്നുണ്ടായിരുന്നു വീഡിയോകളിൽ. ഇത് പ്രേക്ഷകർക്ക് വീണ്ടും സഹിച്ചില്ല. വിമർശനങ്ങൾ കൂടിയതേയുള്ളൂ. നിർത്താതെ പോയതാണ് മോശമായ കാര്യം എന്ന് പ്രേക്ഷകർ പറയുന്നു. ഇപ്പോഴും നിരവധി ട്രോളുകൾ ആണ് സംഭവത്തെ പറ്റി വരുന്നത്.
ഇതിനിടയിൽ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായത്രി. വണ്ടി ഓടിക്കുന്ന സമയത്ത് താൻ മദ്യപിച്ചിരുന്നു എന്ന തരത്തിലുള്ള ചില വാർത്തകൾ കണ്ടു. എല്ലാത്തരം നുണകളും ആളുകൾക്ക് പറയാൻ സാമൂഹ്യ മാധ്യമങ്ങളിൽ കഴിയും. സ്ഥലത്തെത്തിയ പൊലീസിന് ഇതിൻറെ സത്യാവസ്ഥ അറിയാം. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ആർക്കും പരിക്കും ഇല്ല. പൊതുവായി ഒരു പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ ആളുകൾ കുറച്ചു മാന്യത പാലിക്കണമെന്നാണ് തൻറെ ആഗ്രഹം. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം തന്നെ വഴക്കു പറഞ്ഞിരുന്നു. ട്രോൾ നല്ല രീതിയിൽ ചെയ്യപ്പെടുമെന്ന് തനിക്ക് അറിയാം. എന്നാൽ രണ്ടുദിവസത്തിനുശേഷം പുതിയ ആളുകളെ കിട്ടുമ്പോൾ അവരത് മറക്കും. താരം പറഞ്ഞു.
