പ്ലസ് ടു വിനു മുഴുവൻ എ പ്ലസ് വാങ്ങി നേഴ്സിങ്ങിന് പോകാൻ ആഗ്രഹിക്കുന്ന സുന്ദരിക്കുട്ടി.. ബസ്സ് ഡ്രൈവർ ആയ അച്ഛന്റെ ശരീരം തളർന്നപ്പോൾ അച്ഛനൊപ്പം ലോട്ടറി വിൽക്കുന്ന പെൺകുട്ടിയുടെ കരളലിയിക്കുന്ന ജീവിത കഥ; കുറിപ്പ്

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. പലപ്പോഴും രഞ്ജു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രമുഖ നടിമാരുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്ത് രഞ്ജു സ്ത്രീ മനസുകളുടെ ഇഷ്ടം നേടി എടുത്തു. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരി ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ്.

ജീവിത വഴികളിലെ പ്രതിസന്ധി ഘട്ടങ്ങളോട് സധൈര്യം പോരാടി ജീവിത വിജയം കൈവരിച്ച തൻ്റെ കഥ സമൂഹത്തിന് മുന്നിൽ തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ്. ഇപ്പോഴിതാ യാത്രാ മധ്യേ താൻ കണ്ടു മുട്ടിയ ഒരു പെൺകുട്ടിയെ കുറിച്ചും അവൾ രാത്രി വൈകിയും നഗരമധ്യത്തിൽ നിന്നുകൊണ്ട് ലോട്ടറി വിൽക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് രഞ്ജു രഞ്ജിമാർ.

ഇന്ന് എൻ്റെ കണ്ണുകളെ കരയിപ്പിച്ച കാഴ്ച്ചയാണ് ഇത്, കുട്ടികളുമായി ലുലുവിൽ പോയി വരുമ്പോൾ ഷവർമ്മ വേണമെന്ന വാശി, വണ്ടി ആലുവ പുളിംച്ചുവട്ടിൽ shavarma shop ൽ നിർത്തി,, സൈഡിൽ നിന്ന് ഒരു സുന്ദരിക്കുട്ടി എന്നെ കൈ പൊക്കി കാണിച്ചു, ഞാൻ വിചാരിച്ചു പരിചയക്കാരായിരിക്കും എന്ന്, എന്നാൽ കുട്ടികൾ പറഞ്ഞു ലോട്ടറി വില്ക്കാൻ നില്ക്കുന്ന കുട്ടിയാണന്ന്, എൻ്റെ നെഞ്ച് പിടഞ്ഞു പോയി രാത്രി 8.30 സമയം, ഒരു പെൺക്കുട്ടി ലോട്ടറി കച്ചവടത്തിന് നില്ക്കണമെങ്കിൽ അവളുടെ അവസ്ഥ??? അവളെ ചേർത്ത് നിർത്തി കാര്യങ്ങൾ തിരക്കി,, അവൾ എന്നോടു എന്നെ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചു, പകരം ഞാൻ അവൾക്കൊരു ഉമ്മ തരട്ടെ എന്ന് ചോദിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു, പക്ഷേ അവളത് പുറത്തേക്ക് വിട്ടില്ല കണ്ണിനുള്ളിലേക്ക് തന്നെ തിരിച്ചുവിട്ടു,, ശരിക്കും എന്നെ പോലെ, കഴിവതും കരയാതിരിക്കാൻ ശ്രമിക്കും, അവൾ പറഞ്ഞു, +2 ൽ full A+ വാങ്ങി, Nursing ന് പോകാൻ ആഗ്രഹിക്കുന്നു, എന്നാൽ ഈ അടുത്ത കാലത്ത് ബസ്സ് Driver ആയ അച്ഛന് strock വന്ന് ശരീരം തളർന്ന്, ഇപ്പോൾ just നില്ക്കാം എന്ന അവസ്ഥ.

അവളുടെ കൂടെ ലോട്ടറി വിലക്കാൻ അദ്ധേഹവും വന്ന് ഒരു മൂലയ്ക്ക് ഇരിക്കും, മനസ്സ് വല്ലാതെ വേദനിച്ച ഒരു ദിവസം ആയിരുന്നു, അവളുടെ കണ്ണുകളിൽ ഒരു ലക്ഷ്യസ്ഥാനം തിരയുന്ന തിളക്കം ഞാൻ കണ്ടു, അവളുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന ലോട്ടറി വാങ്ങി സഹായിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്, ഇനി എന്തെങ്കിലും സഹായം ചെയ്യാൻ ദൈവം എനിക്ക് അവസരം തരട്ടെ ,,, God bless you മോളെ,,, എന്തെങ്കിലും സഹായം ചെയ്യാൻ സന്മനസ്സുള്ളവർ ഉപേക്ഷ വിചാരിക്കരുത് 8281645054 ( രമേശ് KV വാസുദേവൻ)

Exit mobile version