തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു; കൊവിഡ് ബാധിതനായിരുന്നു

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. തൃശൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.

കേരള സമൂഹത്തെ കുറിച്ചായിരുന്നു കുഞ്ഞുകുട്ടന്റെ നോവലുകളും, കഥകളും, തിരക്കഥകളുമെല്ലാം. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചത് അദ്ദേഹമാണ്. കരുണയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

കരുണം പരിണാമം, മകള്‍ക്ക്, ദേശാടനം, സഫലം, ഗൗരിശങ്കരം എന്നീ സിനിമകളുടെ തിരക്ക രചിച്ചു. 2003ല്‍ പരിണാമം എന്ന ചിത്രത്തിന് അഷ്‌ഡോഡ് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. 2014ല്ഡ സഞ്ജയന്‍ പുരസ്‌കാരവും കുഞ്ഞികുട്ടന് ലഭിച്ചിരുന്നു.

1941 തൃശൂര്‍ ജില്ലയിലെ കിരാളൂരിലാണ് ജനനം. സംസ്‌കൃതം, ഹസ്തായുര്‍വേദം എന്നിവയില്‍ ബിരുദം നേടി. കൊടുങ്ങല്ലൂരില്‍ സംസ്‌കൃത അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആകാശവാണിയിലും ജോലി ചെയ്തു. ഭാര്യ: സാവിത്രി അന്തര്‍ജനം, മക്കള്‍: ജസീന മാടമ്പ്, ഹസീന മാടമ്പ്‌

Exit mobile version