രണ്ടാമതും കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ കാവ്യ മാധവന്റെ ആദ്യ ഭര്‍ത്താവ്;

എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് കാവ്യ മാധവന്‍. കാവ്യയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. അടുത്തിടെ ഈ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. നിഷാലിനും ഭാര്യ രമ്യ എസ് നാഥിനും രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അനുഗ്രഹം വന്നിരിക്കുകയാണ്. ഞങ്ങളുടെ കുഞ്ഞ് മകളുടെ, ദേവിന്റെ ഇളയ സഹോദരിയുടെ വരവ് സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്.

എല്ലാവരും മകളെ പ്രാര്‍ഥനകളില്‍ ഓര്‍മ്മിക്കണം എന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി നിഷാല്‍ കുറിച്ചത്. അമേരിക്കയിലെ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നുമായിരുന്നു രമ്യ ചന്ദ്ര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്. മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ടനായി കഴിയാനുള്ള അനുഗ്രഹം നിഷാലിന് ഉണ്ടാവട്ടേ എന്നാണ് കമന്റിലൂടെ പലരും പറയുന്നത്.

ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുള്ള നിഷാല്‍ പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല. ബിസിനസ് രംഗത്തേക്ക് പ്രവേശിച്ച നിഷാല്‍ കാവ്യ മാധവനുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് നിഷാല്‍ രമ്യ എസ് നാഥിനെ വിവാഹം കഴിക്കുന്നത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ രമയ് മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിയാണ്.

വിവാഹശേഷം ഇരുവരും അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 2009 ലാണ് കേരളം കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി നിഷാല്‍ ചന്ദ്രയും കാവ്യ മാധവനും തമ്മിലുള്ള വിവാഹം നടന്നത്. ശേഷം ആറ് മാസത്തിനുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിയുകയാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. 2011 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞതോടെ നിഷാല്‍ മറ്റൊരു ജീവിതത്തിലേക്ക് പോവുകയായിരുന്നു.

Exit mobile version