സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകളെ കുറിച്ച്‌ പാര്‍വതി തിരുവോത്ത്

സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ തന്നെ വേദനിപ്പിക്കുക മാത്രമല്ല ചെയ്തതെന്നും പേടി തോന്നിയ അവസരമുണ്ടെന്നും പാര്‍വതി തിരുവോത്ത്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്.

മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും-എന്നെല്ലാം ചിലര്‍ എഴുതിവെക്കും. അങ്ങനയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചുപോവില്ലേ? അവർ പറഞ്ഞു. എന്നാൽ അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ പ്രതിരോധം, സമരം എന്നും നടി കൂട്ടിച്ചേർത്തു.

Exit mobile version