2020ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് മോഹന്‍ലാല്‍

മലയാളികള്‍ക്ക് വീണ്ടും അഭിമാനമായി മോഹന്‍ലാല്‍. 2020ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട പത്ത് സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മോഹന്‍ ലാല്‍. മലയാളത്തില്‍ നിന്നും ഒരു താരം ആദ്യമായാണ് ഈ പട്ടികയില്‍ ഇടംപിടിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. തെലുങ്ക് സിനിമ താരം മഹേഷ് ബാബുവാണ് 2020ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്ത പുരുഷ ചലച്ചിത്ര താരം.

പവന്‍ കല്യാണ്‍, വിജയ്, ജൂനിയര്‍ എന്‍ടിആര്‍, തരക്, സൂര്യ, അല്ലു അര്‍ജുന്‍, റാം ചരണ്‍, ധനുഷ് എന്നിവര്‍ക്കൊപ്പമാണ് പട്ടികയില്‍ മോഹന്‍ലാലും ഇടം നേടിയിരിക്കുന്നത്. കീര്‍ത്തി സുരേഷ്, കാജല്‍ അഗര്‍വാള്‍, സാമന്ത, രശ്മിക, പൂജ ഹെഗ്ഡെ, തപ്സി പന്നു, തമന്ന, രാകുല്‍ പ്രീത്, ശ്രുതി ഹാസന്‍, തൃഷ എന്നിവരാണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട സൗത്ത് ഇന്ത്യന്‍ വനിതാ താരങ്ങള്‍.

Exit mobile version